Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akhil Marar

അ​ഖി​ൽ മാ​രാ​രോ​ടു​ള്ള ഇ​ഷ്ടം അ​തോ​ടെ പോ​യി; മ​ല്ലി​ക സു​കു​മാ​ര​ൻ

അ​ഖി​ൽ മാ​രാ​രോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ട​ക്കേ​ട് പ​ര​സ്യ​മാ​ക്കി ന​ടി മ​ല്ലി​ക സു​കു​മാ​ര​ൻ. അ​ഖി​ലി​നെ ഒ​രു ട്രോ​ള​ൻ ആ​യി​ട്ടാ​ണ് താ​ൻ കാ​ണു​ന്ന​തെ​ന്നും വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യ ഒ​രാ​ൾ ഇ​പ്പോ​ൾ ജീ​വി​ത​ത്തി​ൽ അ​ഭി​ന​യി​ച്ചു ന​ട​ക്കു​ക​യാ​ണെ​ന്നും മ​ല്ലി​ക പ​രി​ഹ​സി​ച്ചു.  

മ​ക​ൻ പൃ​ഥ്വി​രാ​ജ് പു​തി​യ ആ​ളു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്നി​ല്ലെ​ന്ന അ​ഖി​ൽ മാ​രാ​രു​ടെ പ്ര​സ്താ​വ​ന​യാ​ണ് മ​ല്ലി​ക​യെ ചൊ​ടി​പ്പി​ച്ച​ത്.

പൃ​ഥ്വി​രാ​ജ് ത​ന്‍റെ സ്വ​ന്തം നി​ർ​മാ​ണ ക​മ്പ​നി വ​ഴി ‘കു​രു​തി’ മു​ത​ൽ ഇ​ങ്ങോ​ട്ട് ചെ​യ്ത സി​നി​മ​ക​ളി​ൽ നി​ര​വ​ധി പു​തു​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​ർ​ക്കും എ​ഴു​ത്തു​കാ​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ല്ലി​ക പ​റ​ഞ്ഞു.

വ​ഴി​യേ പോ​കു​ന്ന ചെ​ണ്ട​ക്കെ​ല്ലാം എ​ടു​ത്തി​ട്ട് അ​ടി​ക്കു​ന്ന ഒ​രു​ത്ത​നാ​ണ് അ​ഖി​ൽ മാ​രാ​ർ. അ​വ​നെ ആ​ദ്യം ഞാ​ൻ കാ​ണു​ന്ന​ത് കൊ​ട്ടാ​ര​ക്ക​ര ഒ​രു ഫം​ഗ്ഷ​ന് പോ​കു​മ്പോ​ഴാ​ണ്. 

ബി​ഗ് ബോ​സി​ൽ നി​ന്ന് വ​ന്ന സ​മ​യ​ത്താ​ണ് അ​ത്. അ​ന്ന് ഞാ​ൻ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​താ​ണ് സാ​മ​ർ​ഥ്യം ഉ​ള്ള ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് എ​ന്ന്. ഇ​യാ​ൾ​ക്ക് സ്വ​ന്ത​മാ​യി വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​ണ്ടാ​കു​മെ​ന്നു വി​ചാ​രി​ച്ചി​രു​ന്നു, പ​ക്ഷേ ഇ​ല്ല ചു​മ്മാ​തെ​യാ ഈ ​കാ​ണി​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര അ​ഭി​നേ​താ​വാ​ണ്‌, സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പ​റ്റു​ക​യു​മി​ല്ല, അ​ല്ലാ​തെ അ​ഭി​ന​യി​ക്കാ​ൻ മി​ടു​ക്ക​നാ​ണ്.  

അ​യാ​ൾ മി​ടു​ക്ക​നാ​ണ് എ​ന്നൊ​ക്കെ ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു, പ​ക്ഷെ അ​ങ്ങ​നെ​യൊ​ന്നും അ​ല്ല. എ​ന്ത് ക​ണ്ടി​ട്ടാ​ണ് ക​ക്ഷി ഈ ​അ​ടു​ത്ത കാ​ല​ത്ത് പ​റ​ഞ്ഞ​ത് പൃ​ഥ്വി​രാ​ജ് പു​തി​യ ആ​ൾ​ക്കാ​ർ​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന് ? ക​ഷ്ടം!

എ​ന്തെ​ങ്കി​ലും അ​യാ​ൾ ഫോ​ളോ ചെ​യ്യു​ന്നു​ണ്ടോ.‘​കു​രു​തി’ തൊ​ട്ട് ഇ​ങ്ങോ​ട്ട് അ​വ​ൻ എ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ പ​ട​ത്തി​ലും പു​തി​യ ആ​ൾ​ക്കാ​ർ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ട്ടു​ണ്ട്. 

മോ​ഹ​ൻ​ലാ​ലി​നെ വ​ച്ച് സം​വി​ധാ​നം ചെ​യ്യാ​ൻ പോ​യ​പ്പോ​ൾ ഉ​ള്ള കാ​ര്യ​മ​ല്ല ഞാ​ൻ പ​റ​ഞ്ഞ​ത്, അ​വ​ന്റെ പൈ​സ മു​ട​ക്കി എ​ടു​ത്ത പ​ട​ങ്ങ​ളി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ർ,  ആ​ർ​ട്ടി​സ്റ്റു​ക​ൾ, എ​ഴു​ത്തു​കാ​ർ തു​ട​ങ്ങി ഒ​രു​പാ​ട് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്തി​ട്ടു​ണ്ട്. 

ഇ​റ​ങ്ങി ന​ട​ന്നു ചോ​ദി​ച്ചു നോ​ക്ക​ട്ടെ,  ഒ​ന്നും അ​ന്വേ​ഷി​ക്കാ​തെ ഇ​ങ്ങ​നെ പ​റ​യു​ക​യാ​ണ്. ആ​രെ​യെ​ങ്കി​ലും സു​ഖി​പ്പി​ച്ച് കാ​ര്യ​സാ​ധ്യ​ത്തി​നു വേ​ണ്ടി മൈ​ക്ക് വ​ച്ച് അ​ങ്ങ​നെ​യാ​ണ് ഇ​ങ്ങ​നെ​യാ​ണ് എ​ന്നൊ​ക്കെ പ​റ​ഞ്ഞു ന​ട​ക്കും. 

അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കൊ​ക്കെ എ​ന്തെ​ല്ലാം പ​റ​യാ​ൻ ഉ​ണ്ട്. പി​ന്നെ പാ​വം കൊ​ച്ച​ൻ ജീ​വി​ച്ചു​പോ​ട്ടെ എ​ന്ന് ക​രു​തി​യി​ട്ടാ​ണ്. അ​വ​ൻ എ​വി​ടെ കി​ട​ക്കു​ന്നു ,ഞാ​ൻ എ​വി​ടെ കി​ട​ക്കു​ന്നു, എ​നി​ക്ക് 71 വ​യ​സാ​യി. 

വ​ള​ർ​ന്നു​വ​രു​ന്ന ക​ലാ​കാ​ര​ൻ എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പെ​ട്ടു പോ​ക​ട്ടെ.  എ​ന്താ​യാ​ലും അ​ഖി​ൽ മാ​രാ​ർ എ​ന്ന വ്യ​ക്തി​യോ​ട് എ​ന്തെ​ങ്കി​ലും ഒ​രു ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​റ​ച്ചി​ലു​ക​ൾ കൊ​ണ്ട് അ​ത് പോ​യ് കി​ട്ടി, ഇ​പ്പോ​ൾ ഞാ​ൻ അ​യാ​ളെ ഒ​രു ട്രോ​ള​ൻ ആ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്.’’​മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

Kerala

എന്‍റെ നി​ല​പാ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബി​ജെ​പി​ക്ക് ഒ​പ്പ​മ​ല്ല: അ​ഖി​ല്‍ മാ​രാ​ര്‍

കൊ​ച്ചി: ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ബി​ജെ​പി​ക്ക് ഒ​പ്പം അ​ല്ലെ​ന്ന് അ​ഖി​ല്‍ മാ​രാ​ര്‍. അ​തു​കൊ​ണ്ടാ​ണ് നേ​രി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രാ​ത്ത​ത്. താ​ന്‍ 70 ശ​ത​മാ​നം ബി​ജെ​പി​ക്കാ​ര​നാ​ണ്. ചി​ല വി​ഷ​യ​ങ്ങ​ളി​ല്‍ യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തു​കൊ​ണ്ട് ആ​ണ് ട്വ​ന്‍റി-​ട്വ​ന്‍റി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സു​കാ​ര്‍ പ​ല വേ​ദി​ക​ളി​ലും ത​ന്നെ സം​ഘി എ​ന്ന് പ​റ​ഞ്ഞു ക​ളി​യാ​ക്കി​. സീ​റ്റ് ന​ല്‍​കും എ​ന്ന സൂ​ച​ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്‍​കി​യി​രു​ന്നു. അ​തി​നു​ള്ള തെ​ളി​വു​ണ്ടെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ കൊ​ച്ചി​യി​ല്‍ പ​റ​ഞ്ഞു.

Kerala

ട്വ​ന്‍റി 20 ‌ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി: അ​ഖി​ൽ മാ​രാ​ർ

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ സെ​ലി​ബ്രി​റ്റി അ​ഖി​ൽ മാ​രാ​ർ എ​ൻ​ഡി​എ​യു​ടെ ഘ​ട​ക​ക്ഷി​യാ​യ ട്വ​ന്‍റി 20യി​ൽ. ട്വ​ന്‍റി 20 ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സാ​ബു എം. ​ജേ​ക്ക​ബി​നൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ഖി​ൽ മാ​രാ​ർ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

താ​ൻ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണെ​ന്നും ഭ​ര​ണം മാ​റ​ണം എ​ന്ന​താ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്നും അ​ഖി​ൽ പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് പ​ല​പ്പോ​ഴും യു​ഡി​എ​ഫ് അ​നു​കൂ​ല നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ കോ​ൺ​ഗ്ര​സി​ന് അ​ക​ത്ത് വേ​ണോ പു​റ​ത്ത് വേ​ണോ എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രു​ന്ന​ത് അ​വ​രാ​ണ്. എ​ന്നാ​ൽ, അ​തു​ണ്ടാ​യി​ല്ല. സ​തീ​ശ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ഖി​ൽ മാ​രാ​ർ അ​റി​യി​ച്ചു.

ഒ​രു സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​യും യു​ഡി​എ​ഫു​മാ​യി ന​ട​ത്തി​യി​ട്ടി​ല്ല. ക്രാ​ന്ത ദ​ർ​ശി​യാ​യ നേ​താ​ക്ക​ൾ മു​ന്നോ​ട്ടു വ​ര​ണം. അ​ത്ത​രം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ട്വ​ന്‍റി 20. കി​ഴ​ക്ക​മ്പ​ലം വി​ക​സ​ന​ത്തി​ന് മാ​തൃ​ക​യാ​ണ്. ചേ​രാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്വ​ന്‍റി 20യി​ലേ​ക്ക് ഒ​രു​പാ​ട് പ്ര​ഗ​ത്ഭ​രാ​യി​ട്ടു​ള്ള​വ​ര്‍ ക​ട​ന്നു​വ​രു​ക​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ര്‍ പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ൽ മ​ത്സ​രി​ക്കു​മെ​ന്നും മ​ണ്ഡ​ലം എ​ൻ​ഡി​എ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

Kerala

അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി ട്വ​ന്‍റി​യി​ലേ​ക്ക്; ഇ​ന്ന് ഔ​ദ്യോ​ഗി​ക അം​ഗ​ത്വം ല​ഭി​ക്കും

കോ​ട്ട​യം: ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ സി​നി​മ സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ. കൊ​ച്ചി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ട്വ​ന്‍റി ട്വ​ന്‍റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബ് അ​ഖി​ലി​ന് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗ​ത്വം ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം.

കോ​ൺ​ഗ്ര​സു​മാ​യി സീ​റ്റു ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി ട്വ​ന്‍റി​യി​ലേ​ക്കു ചേ​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഖി​ൽ മ​ത്സ​രി​ക്കാ​നു​ള്ള താ​ൽ​പ്പ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ജ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സീ​റ്റ് വേ​ണ്ടെ​ന്നും പാ​ർ​ട്ടി തോ​ൽ​ക്കു​ന്ന സീ​റ്റ് മ​തി​യെ​ന്നു​മാ​യി​രു​ന്നു അ​ഖി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

നേ​മം, ധ​ർ​മ​ടം, ച​ട​യ​മം​ഗ​ലം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ച​ട​യ​മം​ഗ​ല​ത്ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പ് ചി​ല നേ​താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് അ​നു​കൂ​ല നി​ല​പാ​ട് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ അ​ഖി​ൽ തീ​രു​മാ​നി​ച്ച​ത്.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ഖി​ൽ മാ​രാ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ?

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സി​നി​മ താ​രം ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പ​രി​ഗ​ണി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ന​ട​നും സം​വി​ധാ​യ​ക​നും ബി​ഗ് ബോ​സ് വി​ജ​യി​യു​മാ​യ അ​ഖി​ൽ മാ​രാ​രു​ടെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ മാ​രാ​ർ മ​ത്സ​രി​ച്ചാ​ൽ മ​ണ്ഡ​ലം പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് ഡി​സി​സി വി​ല​യി​രു​ത്ത​ൽ. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ ജെ.​എ​സ്. അ​ടൂ​ർ (ജോ​ൺ സാ​മു​വ​ൽ) എ​ന്നി​വ​രാ​ണ് സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ര​ണ്ട് പേ​ർ.

കെ​പി​സി​സി പ​ബ്ലി​ക് പോ​ളി​സി അ​ധ്യ​ക്ഷ​നാ​യ ജെ.​എ​സ്. അ​ടൂ​രി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത് മു​തി​ർ​ന്ന നേ​താ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Movies

നടിമാർക്കും രാഹുൽ മെസേജ് അയച്ചു; അഖിൽ മാരാർ

പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​യ​ർ​ന്ന ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി അ​ഖി​ൽ മാ​രാ​ർ. രാ​ഹു​ൽ ന​ട​ത്തി​യ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​നി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ വീ​ഴ്ച​യാ​ണ് അ​തി​ജീ​വി​ത​യ്ക്ക് സം​ഭ​വി​ച്ച​തെ​ന്ന് അ​ഖി​ൽ മാ​രാ​ർ പ​റ‍​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ഴു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​റ​ഞ്ഞു.

അ​ഖി​ൽ മാ​രാ​രു​ടെ വാ​ക്കു​ക​ൾ

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ന്യാ​യീ​ക​രി​ച്ച് സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ പോ​യി വീ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ കൂ​ടി ഇ​ന്ന് ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ളം കാ​ണു​ന്ന​ത്. രാ​ഹു​ൽ ഈ​ശ്വ​ര​നോ​ട് ആ​ദ്യ​ത്തെ ദി​വ​സം ചാ​ന​ൽ ച​ർ​ച്ച​യി​ൽ വ​ന്നി​രു​ന്നു സം​സാ​രി​ച്ച സ​മ​യ​ത്ത് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഫോ​ൺ വി​ളി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​ന​ൽ ച​ർ​ച്ച കേ​ൾ​ക്കു​ന്ന​ത് ത​ന്നെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടും നി​ര​ത്തു​ന്ന വാ​ദ​മു​ഖ​ങ്ങ​ൾ ഒ​ക്കെ വ​ള​രെ അ​രോ​ച​ക​മാ​യി തോ​ന്നി​യ​തു​കൊ​ണ്ടു​മാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നേ​രി​ട്ട് വി​ളി​ച്ച​ത്. അ​ദ്ദേ​ഹ​ത്തോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത് താ​ങ്ക​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടോ എ​ന്നു​ള്ള​താ​ണ്.

ഇ​വി​ടെ താ​ങ്ക​ൾ പ​റ​യു​ന്ന പ്ര​കാ​രം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മാ​യി ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് ന​ട​ത്തി​യ ഒ​രു ബ​ന്ധം എ​ന്ന നി​ല​യ്ക്ക് താ​ങ്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന വാ​ദം പൂ​ർ​ണ​മാ​യും മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തു​കൊ​ണ്ട് ഞാ​ൻ ചോ​ദി​ക്കു​ന്ന​ത്, നാ​ലു​മാ​സം മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എ​ന്ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പ​ഴ​യ ചാ​റ്റു​ക​ളും അ​ന്ന​ത്തെ ഗ​ർ​ഭ​കേ​സു​ക​ളും ഈ ​പെ​ൺ​കു​ട്ടി​യു​ടെ ആ​യി​രു​ന്നോ അ​തോ അ​ത് അ​റി​യാ​തെ​യാ​ണോ താ​ങ്ക​ൾ ഇ​ത് സം​സാ​രി​ക്കു​ന്ന​ത് എ​ന്ന് ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചോ​ദി​ച്ചു.

അ​ത് അ​റി​ഞ്ഞി​ട്ടാ​ണോ അ​ല്ല​യോ എ​ന്ന് അ​റി​യി​ല്ല, അ​ല്ലെ​ങ്കി​ൽ ബോ​ധ​പൂ​ർ​വ​മാ​ണോ എ​ന്ന് അ​റി​യി​ല്ല. അ​ല്ലെ​ങ്കി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന സ​മ​യ​ത്ത്, വ​ലി​യ ഒ​രു ജ​ന​രോ​ഷം നി​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​നെ​തി​രെ സം​സാ​രി​ക്കു​മ്പോ​ൾ ത​നി​ക്ക് കി​ട്ടു​ന്ന ശ്ര​ദ്ധ​ക​ൾ​ക്ക് വേ​ണ്ടി​യി​ട്ടാ​ണോ എ​ന്ന് അ​റി​യി​ല്ല.

സ​ത്യ​ത്തെ​യും യാ​ഥാ​ർ​ഥ്യ​ത്തെ​യും മ​റ​ച്ചു​പി​ടി​ച്ചു​കൊ​ണ്ട്, ഒ​രു വ​ലി​യ വി​ഭാ​ഗം പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​ര​ള​ത്തി​ൽ നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടു ത​ന്നെ സ​ർ​ക്കാ​രി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ ജ​ന​രോ​ഷം ഉ​ണ്ടാ​യ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചാ​ൽ ആ ​പി​ന്തു​ണ ത​നി​ക്കു കൂ​ടി ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യ സ്വ​യം ഒ​രു വി​ഡ്ഢി​യാ​യി മാ​റി​യ രാ​ഹു​ൽ ഈ​ശ്വ​രോ​ട് അ​ന്ന​ത്തെ ദി​വ​സം പ​റ​ഞ്ഞ​ത് ത​ന്നെ ഞാ​ൻ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ന്നു.

താ​ങ്ക​ൾ കാ​ണി​ക്കു​ന്ന​തി​ന് ഒ​രു രീ​തി​യി​ലും ന്യാ​യീ​ക​രി​ക്കാ​ൻ പ​റ്റു​ന്ന ഒ​ന്നു​മി​ല്ല എ​ന്ന യാ​ഥാ​ർ​ത്ഥ്യം താ​ങ്ക​ൾ ഇ​നി​യെ​ങ്കി​ലും മ​ന​സി​ലാ​ക്കു​ക. താ​ങ്ക​ൾ ഇ​വി​ടെ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഓ​രോ വാ​ദ​ങ്ങ​ളും സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. താ​ങ്ക​ളു​ടെ ആ​ദ്യ​ത്തെ വാ​ദം എ​ന്ന് പ​റ​യു​ന്ന​ത് ഈ ​വി​ഷ​യ​ത്തോ​ടു​കൂ​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ മാ​ന്യ​ത, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ ന​ല്ല മു​ഖം പു​റ​ത്തു​വ​ന്നു എ​ന്നാ​ണ്.

കാ​ര​ണം രാ​ഹു​ലി​ന്‍റെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന് പ​റ​യു​ന്ന​ത് ഈ ​പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച് അ​വ​ളെ അ​മ്മ​യാ​ക്കി, അ​വ​ളെ ക​ല്യാ​ണം ക​ഴി​ച്ച് ഭാ​ര്യ​യും അ​മ്മ​യും ആ​ക്കി കൂ​ടെ പൊ​റു​പ്പി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണെ​ന്നും ആ ​പെ​ൺ​കു​ട്ടി​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ത് കാ​ത്തു​സൂ​ക്ഷി​ച്ച​തി​നു​ള്ള കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ന്യ​ത​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ വാ​ദി​ച്ച​ത്.

തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ പ​റ​യു​ക​യാ​ണ് ഈ ​പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യി​രു​ന്നു എ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു എ​ന്നും കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​പെ​ൺ​കു​ട്ടി ത​ന്നെ ബ​ന്ധ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് ആ ​ബ​ന്ധം സൗ​ഹൃ​ദ​വും പ്ര​ണ​യ​വു​മാ​യി മാ​റി​യെ​ന്നും ആ ​പ്ര​ണ​യം സെ​ക്സി​ലേ​ക്ക് വ​ഴി​മാ​റി​യെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ന്നെ സ​മ്മ​തി​ച്ച​തോ​ടു​കൂ​ടി രാ​ഹു​ല്‍ ഈ​ശ്വ​ർ ആ​ദ്യം മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ വാ​ദ​ങ്ങ​ളും അ​വി​ടെ പൊ​ളി​ഞ്ഞു.

യാ​തൊ​രു ഉ​ളു​പ്പു​മി​ല്ലാ​തെ വീ​ണ്ടും വ​ന്നി​രു​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ന്യാ​യീ​ക​രി​ക്കു​മ്പോ​ൾ, അ​യാ​ൾ ര​ണ്ടാ​മ​ത് മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വാ​ദ​ങ്ങ​ൾ എ​ല്ലാം വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു പു​രു​ഷ​ന്‍റെ ഒ​പ്പം പോ​യി എ​ന്ന് പ​റ​യു​ന്ന കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ലും ഏ​റ്റ​വും എ​ളു​പ്പം വ​ർ​ക്കാ​വു​ന്ന, കു​ടും​ബ​ങ്ങ​ളു​ടെ ധാ​ർ​മി​ക​ത അ​ല്ലെ​ന്നു​ണ്ടെ​ങ്കി​ൽ സ​ന്മാ​ർ​ഗി​ക​ത എ​ന്ന് പ​റ​യു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ഇ​ത്ത​രം വ​ല​തു​പ​ക്ഷ ചി​ന്ത​ക​ൾ പ​ല​പ്പോ​ഴും കു​ടും​ബ​ങ്ങ​ളി​ൽ നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന​താ​ണ്. അ​തി​ലൂ​ടെ ഒ​രു​പാ​ട് മ​നു​ഷ്യ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഈ​ശ്വ​റി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ഇ​വി​ടെ രാ​ഹു​ൽ ഈ​ശ്വ​ർ വ​ള​രെ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളോ​ട​ല്ലാം പ​റ​യു​ക​യാ​ണ്, നി​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ല്ലാം ത​ന്നെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​മാ​യി അ​റി​യാ​തെ ന​ട​ത്തി​യ ഒ​രു ബ​ന്ധ​ത്തി​ൽ ഈ ​വി​വാ​ഹി​ത​യാ​യ സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വി​നെ ച​തി​ച്ച് മ​റ്റൊ​രു​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ന്ന​താ​ണ്.

നോ​ക്കൂ നി​ങ്ങ​ൾ ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് ആ​ദ്യം വ​ന്ന വാ​ർ​ത്ത, ആ​ദ്യം വ​ന്ന ചാ​റ്റു​ക​ൾ, ആ​ദ്യം വ​ന്ന ഗ​ർ​ഭ കേ​സു​ക​ൾ ഒ​ന്നും ത​ന്നെ ഈ ​പെ​ൺ​കു​ട്ടി​യു​ടേ​ത​ല്ല. നി​ങ്ങ​ൾ​ക്ക് ത​ന്നെ അ​ന്ന​ത്തെ ചാ​റ്റു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​ന​സ്സി​ലാ​കും 2021ലെ ​ചാ​റ്റു​ക​ളാ​ണ് അ​ന്ന് പു​റ​ത്തു​വ​ന്ന​ത്.

2021ൽ ​ഈ പെ​ൺ​കു​ട്ടി​യു​മാ​യി​ട്ട​ല്ല ‍ ഈ ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. അ​ന്ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു. അ​ത് മ​റ്റൊ​രു ചാ​ന​ലി​ലെ മ​റ്റൊ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​യി​രു​ന്നു. അ​ന്ന് ഗ​ർ​ഭ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യം പൊ​ങ്ങി വ​ന്ന​ത്.

അ​തോ​ടൊ​പ്പം ത​ന്നെ പു​റ​ത്തു​വ​രാ​ത്ത പ​രാ​തി​ക​ൾ പ​ല​രും ഭ​യ​പ്പെ​ട്ട് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ല പ​രാ​തി​ക​ളും വി.​ഡി. സ​തീ​ശ​നോ​ടും അ​തു​പോ​ലെ​യു​ള്ള കോ​ൺ​ഗ്ര​സി​ലെ പ​ല പ്ര​മു​ഖ നേ​താ​ക്ക​ന്മാ​രോ​ടും പ​ല​രും പ​ങ്കു​വ​ച്ചി​ട്ടു​ള്ള ഈ ​പ​രാ​തി​ക​ൾ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യ​ത് കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ബോ​ധ​മു​ള്ള ഒ​രു നേ​തൃ​ത്വം രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്താ​ൻ ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യാ​ഥാ​ർ​ഥ​ത്തി​ൽ രാ​ഹു​ലി​നെ ഒ​ഴി​വാ​ക്കി നി​ർ​ത്തി​യ​ത് രാ​ഹു​ലി​നെ കൂ​ടി ര​ക്ഷി​ക്കു​ക എ​ന്ന് പ​റ​യു​ന്ന ഒ​രു നീ​ക്ക​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​യി​രു​ന്നു എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഒ​രു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ വ​യ്ക്കു​ക​യും ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഹു​ലി​നെ മാ​റ്റി​നി​ർ​ത്തു​ക​യും ചെ​യ്യു​ക എ​ന്നൊ​രു സ​മീ​പ​ന​മാ​ണ് വി​ഡി സ​തീ​ശ​നോ കെ​പി​സി​സി​യും തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഈ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ മു​മ്പി​ൽ നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കു​മാ​യി​രു​ന്നു. അ​ത് രാ​ഹു​ലി​ന് കൂ​ടു​ത​ൽ ദോ​ഷ​ക​ര​മാ​യി മാ​റി​യേ​നെ.

കാ​ര​ണം ഈ ​വി​ഷ​യ​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നു​ള്ള​ത് ഞാ​ൻ മു​ൻ​പും പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് എ​നി​ക്ക് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ വ്യ​ക്തി​പ​ര​മാ​യി ത​ന്നെ ഒ​ന്നൊ​ന്ന​ര വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പോ​യി​ട്ടു​ള്ള, സി​നി​മ മേ​ഖ​ല​യി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​വ​ർ രാ​ഹു​ൽ അ​ങ്ങോ​ട്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മെ​സ​ജ് അ​യ​ച്ചു ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച കാ​ര്യ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ അ​വ​ർ​ക്കി​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്താ​ണ് ഇ​യാ​ളു​ടെ ഇ​ന്‍റ​ൻ​ഷ​ൻ എ​ന്ന​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​തെ ഇ​രു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ഞാ​ൻ മു​മ്പ് ത​ന്നെ പ​ങ്കു​വെ​ച്ചി​ട്ടു​ള്ള​തു​മാ​ണ്.

അ​പ്പോ​ൾ ഒ​രു വ്യ​ക്തി പി​ണ​റാ​യി വി​ജ​യ​നെ എ​തി​ർ​ക്കു​ന്നു അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്നു എ​ന്നു​ള്ള ഒ​രൊ​റ്റ കാ​ര​ണം കൊ​ണ്ട് ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കാ​ണി​ക്കേ​ണ്ട മാ​ന്യ​ത പൊ​തു​സ​മൂ​ഹ​ത്തി​ൽ പു​ല​ർ​ത്തി​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. ഇ​വി​ടെ വി​വാ​ഹി​ത​യാ​യ ഒ​രു സ്ത്രീ​യു​ടെ തെ​റ്റി​നെ ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ ​വി​ഷ​യ​ത്തെ വ​ക്രീ​ക​രി​ച്ച് വ​ള​ച്ചൊ​ടി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​ത്. നോ​ക്കൂ ഈ ​പെ​ൺ​കു​ട്ടി​യെ എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ങ്ങ​ൾ​ക്ക് കു​റ്റം പ​റ​യാ​ൻ പ​റ്റു​ക.

വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രു പെ​ൺ​കു​ട്ടി​ക്ക് ഭ​ർ​ത്താ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൂ​ടെ? അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വാ​നും ആ ​ഭ​ർ​ത്താ​വു​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​നും ഈ ​രാ​ജ്യ​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും അ​വ​കാ​ശം ഉ​ണ്ട്.

അ​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​ല്ലെ​ങ്കി​ൽ കു​ടും​ബ​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ, ആ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഈ ​പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തെ മു​ത​ലെ​ടു​ത്തു​കൊ​ണ്ട് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ഒ​ക്കെ സ്ഥാ​പി​ച്ച് ആ ​പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​മ​ല്ലേ യ​ഥാ​ർ​ഥ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും എം​എ​ൽ​എ എ​ന്ന നി​ല​യി​ലും രാ​ഹു​ൽ ചെ​യ്ത​ത്. ബാ​ക്കി എ​ല്ലാ വി​ഷ​യ​ങ്ങ​ളും മാ​റ്റി​വ​ച്ചേ​ക്കൂ ഈ ​ഒ​രൊ​റ്റ വി​ഷ​യം ത​ന്നെ എ​ടു​ത്ത് നി​ങ്ങ​ൾ അ​തി​നെ കൃ​ത്യ​മാ​യി​ട്ട് ഒ​ന്ന് പ​ഠി​ക്കൂ. പ്രി​യ​പ്പെ​ട്ട രാ​ഹു​ൽ ഈ​ശ്വ​ർ നി​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന സ​മ​യ​ത്ത് നി​ങ്ങ​ൾ ഒ​രു നി​മി​ഷം ഇ​തി​നെ​ക്കു​റി​ച്ച് ഒ​ന്നു​കൂ​ടെ ഒ​ന്നു കൃ​ത്യ​മാ​യി അ​ന​ലൈ​സ് ചെ​യ്യൂ.

നി​ങ്ങ​ൾ ആ ​പെ​ൺ​കു​ട്ടി​യെ ഇ​ത്ര​യേ​റെ മോ​ശ​ക്കാ​രി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ ​പെ​ൺ​കു​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഒ​രു തെ​റ്റെ​ന്ന് പ​റ​യു​ന്ന​ത് ത​ന്‍റെ കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​ൻ വേ​ണ്ടി​യി​ട്ട് വി​ശ്വാ​സ്യ​ത​യോ​ടു​കൂ​ടി രാ​ഹു​ലി​നെ ബ​ന്ധ​പ്പെ​ടു​ന്നു. രാ​ഹു​ൽ ആ ​വി​ഷ​യ​ത്തെ മു​ത​ലെ​ടു​ത്ത് സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സ്ഥാ​പി​ക്കു​ന്നു.

സ്വാ​ഭാ​വി​ക​മാ​യും ത​ന്‍റെ ഭ​ർ​ത്താ​വി​ൽ നി​ന്ന് പി​രി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​ല്ലെ​ങ്കി​ൽ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ താ​ല്പ​ര്യ​മി​ല്ലാ​തെ ത​നി​ക്ക് മ​റ്റൊ​രു വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നാ​ലോ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പോ​ലെ മി​ടു​ക്ക​നാ​യ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രി​ക്കു​ന്ന എം​എ​ൽ​എ ആ​യി​രി​ക്കു​ന്ന ഒ​രാ​ൾ അ​താ​യ​ത് ത​ന്നെ സം​ര​ക്ഷി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ത​ന്‍റെ ജീ​വി​തം സു​ഖ​ക​ര​മാ​യി പോ​കു​മെ​ന്നും പ്ര​തീ​ക്ഷ​യോ​ടു​കൂ​ടി ത​ന്നെ അ​യാ​ളു​മാ​യി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യും ആ ​ബ​ന്ധം ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ക്ക് മാ​റു​ക​യും അ​യാ​ൾ അ​മ്മ​യാ​കാ​ൻ പ​റ​യു​ന്നി​ട​ത്ത് അ​ത് അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ഈ ​പെ​ൺ​കു​ട്ടി​ക്കു സം​ഭ​വി​ച്ച​ത് ലോ​ക​ത്തെ ഏ​തൊ​രു പെ​ൺ​കു​ട്ടി​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന അ​ല്ലെ​ങ്കി​ൽ ഏ​തൊ​രു സ്ത്രീ​ക്കും സം​ഭ​വി​ക്കാ​ൻ പ​റ്റു​ന്ന മാ​ന​സി​ക​മാ​യി​ട്ടു​ള്ള ഒ​രു പു​രു​ഷ​ന്‍റെ ഇ​മോ​ഷ​ന​ൽ ക​ൺ​വേ​ർ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ച്ചി​ട്ടു​ള്ള ഒ​രു വീ​ഴ്ച മാ​ത്ര​മാ​ണ്.

കു​ടും​ബ​ജീ​വി​ത​ത്തി​ൽ ന​ല്ല രീ​തി​യി​ൽ പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ സം​ഭ​വി​ക്കാ​റു​ണ്ട്. അ​തു​കൊ​ണ്ട് ഈ ​സ്ത്രീ​യെ കു​റ്റം പ​റ​യു​ന്ന​തി​നു പ​ക​രം ഇ​ത്ത​ര​ത്തി​ൽ ഒ​രു സ്ത്രീ ​ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ ഒ​രു എം​എ​ൽ​എ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ അ​ത് മു​ത​ലെ​ടു​ത്ത് സെ​ക്സ് ആ​ണ് ആ​വ​ശ്യ​മെ​ങ്കി​ൽ നി​ങ്ങ​ൾ സെ​ക്സ് ചെ​യ്തി​ട്ട് പോ​യി​ക്കോ​ളൂ അ​ത് അ​ത്ര​യും പ്ര​ശ്ന​മു​ള്ള കാ​ര്യ​മ​ല്ല, പ​ക്ഷേ ഇ​വി​ടെ അ​വ​രെ അ​മ്മ​യാ​കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​ത് സൈ​ക്കോ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ഏ​ത് രീ​തി​യി​ലാ​ണ് ഇ​തി​നെ പൊ​തു​സ​മൂ​ഹം ന്യാ​യീ​ക​രി​ക്കു​ക. പു​രു​ഷ​ന്മാ​ർ സ്ത്രീ​ക​ൾ​ക്കു വേ​ണ്ടി സം​സാ​രി​ക്ക​ണം, അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണം.

Movies

എ​ല്ലാ​വ​രെ​യും വെ​റു​പ്പി​ച്ച് സി​നി​മ​യ്ക്ക് ആ​ളു ക​യ​റാ​ത്ത സ്ഥി​തി​യാ​ക്കി; അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രെ മു​ള്ള​ൻ​കൊ​ല്ലി സം​വി​ധാ​യ​ക​ൻ

മി​ഡ്‌​നൈ​റ്റ് ഇ​ൻ മു​ള്ള​ൻ​കൊ​ല്ലി എ​ന്ന സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ വി​മ​ർ​ശി​ച്ച അ​ഖി​ൽ മാ​രാ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ബാ​ബു ജോ​ൺ.

സി​നി​മ​യ്ക്ക് ആ​ളു ക​യ​റു​ന്നി​ല്ല എ​ന്നു ക​ണ്ട​പ്പോ​ൾ പ്രൊ​ഡ​ക്ഷ​ന്‍റെ​യും സം​വി​ധാ​യ​ക​ന്‍റെ​യും ത​ല​യി​ലി​ട്ട് സ്വ​യം ര​ക്ഷ​പ്പെ​ടാ​നു​ള്ള ഉ​പാ​ധി മാ​ത്ര​മാ​ണ് അ​ഖി​ൽ മാ​രാ​റി​ന്‍റെ പ്ര​സ്താ​വ​ന​യെ​ന്നും പ്രേ​ക്ഷ​ക​ർ സി​നി​മ തി​ര​സ്ക​രി​ച്ച​തും, നെ​ഗ​റ്റീ​വ് റി​വ്യൂ എ​ഴു​തി​വി​ട്ട​തും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള വി​രോ​ധ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും സം​വി​ധാ​യ​ക​ൻ ആ​രോ​പി​ച്ചു.

ബാ​ബു ജോ​ണി​ന്‍റെ കു​റി​പ്പ്

അ​ഖി​ൽ മാ​രാ​ർ​ക്ക് സ്റ്റാ​ർ​ഗേ​റ്റി​ന്‍റെ മ​റു​പ​ടി. ‘മി​ഡ്നൈ​റ്റ് ഇ​ൻ മു​ള്ള​ൻ​കൊ​ല്ലി’ എ​ന്ന സി​നി​മ​യെ കു​റി​ച്ച് അ​ഖി​ൽ മാ​രാ​ർ ഇ​ന്ന് പു​റ​ത്തു വി​ട്ട പ്ര​സ്താ​വ​ന ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തി​ക​ച്ചും വാ​സ്ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

1.വ​യ​നാ​ട് വീ​ട് വെ​ച്ച് കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഒ​രു വി​ഷ​യ​വും സ്റ്റാ​ർ​ഗേ​റ്റ് പ്രൊ​ഡ​ക്ഷ​ന് അ​റി​വു​ള്ള​ത​ല്ല.

2. ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പ്ര​തി​ഫ​ലം അ​ദ്ദേ​ഹം ഡ​ബ്ബി​ങ്ങി​ന് മു​ന്നേ വാ​ങ്ങി​ച്ചി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ സി​നി​മ ഏ​റ്റെ​ടു​ത്തി​ല്ല എ​ന്ന​ത് ശ​രി ത​ന്നെ​യാ​ണ്. എ​ന്തു​കൊ​ണ്ട്? അ​താ​ണ് വി​ഷ​യം. ഞ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​യ കാ​ര്യം, അ​നാ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള പ​രാ​മ​ർ​ശം​മൂ​ലം എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രെ​യും ഒ​രു​പോ​ലെ വെ​റു​പ്പി​ച്ചു എ​ന്ന​താ​ണ്.

ക​ശ്മീ​രി​ൽ വെ​ടി​വെ​പ്പി​ൽ ആ​ളു​ക​ൾ മ​രി​ച്ച​പ്പോ​ൾ രാ​ജ്യ​ത്തി​ന് എ​തി​രാ​യി പ​റ​ഞ്ഞി​ട്ട് കേ​സ് ആ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​രു​തെ​ന്നു ആ​ഹ്വാ​നം ചെ​യ്ത് പാ​ർ​ട്ടി​ക്കാ​രു​ടെ ശ​ത്രു​ത നേ​ടി. ഒ​ടു​വി​ൽ യു​വ​നേ​താ​വി​നെ​തി​രെ രം​ഗ​ത്ത് വ​ന്നു വേ​റേ​യും ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​ക്കി. ഈ ​സ​മ​യ​ത്തൊ​ക്കെ പ്രൊ​ഡ​ക്ഷ​ൻ ടീം ​അ​ദ്ദേ​ഹ​ത്തെ വി​ല​ക്കി​യി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ പ​ല സ്ഥ​ല​ത്തും സി​നി​മ​യ്ക്ക് ആ​ളു ക​യ​റാ​ത്ത സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. സി​നി​മ​യ്ക്ക് ആ​ളു ക​യ​റു​ന്നി​ല്ല എ​ന്ന് ക​ണ്ട​പ്പോ​ൾ പ്രൊ​ഡ​ക്ഷ​ന്‍റെ​യും ഡ​യ​റ​ക്ട​റേ​യും ത​ല​യി​ലി​ട്ട് സ്വ​യം ര​ക്ഷ​പ്പെ​ടാ​നു​ള്ള ഉ​പാ​ധി മാ​ത്ര​മാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ.

3. പി​ന്നെ കൃ​ത്യ​മാ​യി ഈ ​സി​നി​മ​യു​ടെ സ്ക്രി​പ്റ്റ് കേ​ട്ടി​ട്ടാ​ണ് അ​ദ്ദേ​ഹം വ​ന്നു ജോ​യി​ൻ ചെ​യ്ത​ത്. വ​ർ​ക്ക് കം​പ്ലീ​റ്റ് ആ​യി കോ​ഴി​ക്കോ​ടു​ള്ള സ്റ്റു​ഡി​യോ​യി​ൽ വ​ന്ന് പൂ​ർ​ണ​മാ​യും സി​നി​മ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ട​തി​നു ശേ​ഷം മാ​ത്ര​മാ​ണ് ട്രെ​യി​ല​ർ ലോ​ഞ്ചി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്ത​തും, ബി​ഗ് ബോ​സി​ൽ പോ​യി പ്രൊ​മോ​ഷ​ൻ ന​ട​ത്തി​യ​തും. അ​തും പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി എ​ടു​ത്തു​കൊ​ടു​ത്ത ടി​ക്ക​റ്റി​ൽ.

സി​നി​മ ഹി​റ്റാ​കു​മെ​ന്നും ഒ​രു​പാ​ട് ഫാ​ൻ​സ്‌ ഉ​ണ്ട് എ​ന്ന് ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വാ​സം. പ്രേ​ക്ഷ​ക​ർ സി​നി​മ തി​ര​സ്ക​രി​ച്ച​തും, നെ​ഗ​റ്റീ​വ് റി​വ്യൂ എ​ഴു​തി​വി​ട്ട​തും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള വി​രോ​ധ​ത്തി​ന്റെ പേ​രി​ലാ​ണെ​ന്ന് ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത​നാ​യ ഒ​രു സി​നി​മാ നി​രൂ​പ​ക​നു​മാ​യു​ള്ള വി​ഷ​യ​ത്തി​ൽ അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച​തും, കൊ​ച്ചി ആ​സ്ഥാ​ന​മാ​യി സി​നി​മ പ്രൊ​മോ​ഷ​ൻ ചെ​യ്യു​ന്ന ഓ​ൺ​ലൈ​ൻ ചാ​ന​ലു​കാ​ർ എ​ല്ലാ​വ​രേ​യും കു​റ്റ​പ്പെ​ടു​ത്തി പോ​സ്റ്റ് ഇ​ട്ട കാ​ര​ണം അ​ഖി​ൽ മാ​രാ​രി​ന്‍റെ ഒ​രു വീ​ഡി​യോ​സും അ​വ​ർ കൊ​ടു​ക്കി​ല്ല എ​ന്ന് തീ​ർ​ത്തു പ​റ​യു​ക​യും അ​വ​ർ പ​റ​ഞ്ഞ​ത് പ്ര​കാ​രം ട്രെ​യി​ല​ർ ലോ​ഞ്ച് സ​മ​യ​ത്തു​ള്ള വി​ഡി​യോ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം ബ്ല​ർ ആ​ക്കി​യി​ട്ടാ​ണ് കൊ​ടു​ത്ത​ത്.

അ​റി​യ​പ്പെ​ടു​ന്ന ചാ​ന​ലു​കാ​ർ ആ​രും കൊ​ടു​ത്ത​തും ഇ​ല്ല. സി​നി​മ റി​ലീ​സ് സ​മ​യ​ത്തും അ​വ​ർ പ​റ​ഞ്ഞു ഞ​ങ്ങ​ളെ കു​റ്റം പ​റ​ഞ്ഞ ആ​ളി​ന്‍റെ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന് ഞ​ങ്ങ​ൾ വ​രി​ല്ല എ​ന്ന്. അ​വ​സാ​നം അ​ഖി​ൽ മാ​രാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ണ് സി​നി​മ ക​ണ്ട​ത്.

കൊ​ച്ചി​യി​ൽ വ​നി​ത തി​യ​റ്റ​റി​ൽ അ​ദ്ദേ​ഹം വ​രി​ല്ല എ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ഓ​ൺ​ലൈ​ൻ മീ​ഡി​യ​യി​ൽ ഉ​ള്ള എ​ല്ലാ​വ​രും വ​രി​ക​യും വീ​ഡി​യോ​സ് എ​ടു​ക്കു​ക​യു​മാ​ണ് ഉ​ണ്ടാ​യ​ത്. സ​ത്യാ​വ​സ്ഥ ഇ​തൊ​ക്കെ ആ​യി​രി​ക്കെ, അ​ദ്ദേ​ഹം ഇ​ന്ന് ന​ട​ത്തി​യ പ്ര​സ്താ​വ​ന തി​ക​ച്ചും സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണ്.

സി​നി​മ ക​ണ്ട ആ​ളു​ക​ളി​ൽ കൂ​ടു​ത​ലും അ​ദ്ദേ​ഹ​ത്തി​നെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് ക​മ​ന്റു​ക​ൾ ഇ​ട്ട​ത്. അ​ത് അ​ദ്ദേ​ഹ​മാ​യി ഉ​ണ്ടാ​ക്കി വ​ച്ച രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ത്രു​ക്ക​ളും ഓ​ൺ​ലൈ​ൻ ആ​ൾ​ക്കാ​രും, ബി​ഗ് ബോ​സി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​രു​മൊ​ക്കെ​യാ​ണ്.

നാ​ട്ടി​ൽ എ​ന്തു പ്ര​ശ്നം ഉ​ണ്ടാ​യാ​ലും അ​തി​നെ കു​റി​ച്ച് ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കി ശ​ത്രു​ക്ക​ളെ ഉ​ണ്ടാ​ക്കി​യ​ത് ഈ ​സി​നി​മ നി​ർ​മി​ച്ച​വ​ർ അ​ല്ല. അ​വ​സ​ര​ങ്ങ​ൾ​ക്കൊ​ത്തു നി​ല​പാ​ടു​ക​ൾ മാ​റ്റു​ന്ന​ത് ആ​ർ​ക്കും ഭൂ​ഷ​ണ​മ​ല്ല.

ക​ട​ക്കെ​ണി​യി​ൽ ആ​യി​പ്പോ​യ നി​ർ​മാ​താ​വി​നെ സ​ഹാ​യി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് മി​ഡ്‌​നൈ​റ്റ് ഇ​ൻ മു​ള്ള​ൻ​കൊ​ല്ലി എ​ന്ന സി​നി​മ​യി​ല്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് അ​ഖി​ൽ മാ​രാ​രു​ടെ പ്ര​സ്താ​വ​ന. ത​ന്നെ നാ​യ​ക​നാ​ക്കി സി​നി​മ മാ​ർ​ക്ക​റ്റ് ചെ​യ്യ​രു​തെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞി​രി​ന്നു​വെ​ന്നും ഒ​രു ഉ​ദ്ഘാ​ട​നം ചെ​യ്താ​ൽ ത​നി​ക്ക് കി​ട്ടു​ന്ന ശ​മ്പ​ള​മാ​ണ് 20 ദി​വ​സ​ത്തെ അ​ഭി​ന​യ​ത്തി​നാ​യി വാ​ങ്ങി​യ​തെ​ന്നും അ​ഖി​ൽ മാ​രാ​ർ വ്യ​ക്ത​മാ​ക്കി.

സം​വി​ധാ​യ​ക​നും ക്യാ​മ​റാ​മാ​നും എ​ഡി​റ്റ​ർ​ക്കും സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച മ​റ്റു പ​ല​ർ​ക്കും ഇ​ല്ലാ​ത്ത സ​ക​ല കു​റ്റ​ങ്ങ​ളും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​ച്ചെ​ന്നും അ​ഖി​ൽ ആ​രോ​പി​ച്ചു.

Movies

അ​ഖി​ൽ മാ​രാ​ർ നാ​യ​ക​നാ​കു​ന്ന മു​ള്ള​ൻ​കൊ​ല്ലി സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്

സ്റ്റാ​ർ ഗേ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബാ​ബു ജോ​ൺ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ഡ് നൈ​റ്റ് ഇ​ൻ മു​ള്ള​ൻ​കൊ​ല്ലി എ​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ഖി​ൽ മാ​രാ​ർ, അ​ഭി​ക്ഷേ​ക് ശ്രീ​കു​മാ​ർ, സെ​റീ​നാ ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​മാ​ണ് മു​ള്ള​ൻ​കൊ​ല്ലി.

അ​തി​ർ​ത്തി മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഒ​രു ത്രി​ല്ല​ർ മൂ​വി​യാ​ണ് ഈ ​ചി​ത്രം. അ​ഞ്ചു ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ അ​വ​ർ​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന ഗു​രു​ത​ര​മാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണ് തി​ക​ഞ്ഞ ഉ​ദ്വേ​ഗ​ത്തോ​ടെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, അ​തു​ൽ സു​രേ​ഷ്,കൃ​ഷ്ണ​പ്രി​യ, ല​ക്ഷ്മി ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഈ ​അ​ഞ്ചു ചെ​റു​പ്പ​ക്കാ​രെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജാ​ഫ​ർ ഇ​ടു​ക്കി, ജോ​യ് മാ​ത്യു. കോ​ട്ട​യം ന​സീ​ർ, കോ​ട്ട​യം ര​മേ​ശ്, ദി​നേ​ശ് ആ​ല​പ്പി, ശ്രീ​ജി​ത്ത് കൈ​വേ​ലി, പ്ര​സീ​ജ് കു​മാ​ർ, ഉ​ദ​യ കു​മാ​ർ, ആ​സാ​ദ് ക​ണ്ണാ​ടി​ക്ക​ൽ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, അ​ർ​സി​ൻ സെ​ബി​ൻ ആ​സാ​ദ്, ശ്രീ​ഷ്‌​മ ഷൈ​ൻ ദാ​സ്, വീ​ണ (അ​മ്മു), സു​മ​യ്യ സ​ലാം, ശ്രീ​ഷ സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം - ജെ​നീ​ഷ് ജോ​ൺ, സാ​ജ​ൻ കെ. ​റാം, ഗാ​നര​ച​ന വൈ​ശാ​ഖ് സു​ഗു​ണ​ൻ, ഷി​ബി പ​ന​ങ്ങാ​ട്. ഛായാ​ഗ്ര​ഹ​ണം - എ​ൽ​ബ​ൻ കൃ​ഷ്ണ, എ​ഡി​റ്റിം​ഗ്. - ര​ജീ​ഷ് ഗോ​പി. ക​ലാ​സം​വി​ധാ​നം - അ​ജ​യ് മ​ങ്ങാ​ട്, കോ​സ്റ്റ്യും ഡി​സൈ​ൻ - സ​മീ​റാ സ​നീ​ഷ്, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. ത്രി​ൽ​സ് - ക​ലൈ കിം​ഗ്സ​ൺ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - എ​സ്. പ്ര​ജീ​ഷ്.( സാ​ഗ​ർ), അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ബ്ല​സ​ൻ എ​ൽ​സ.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യൂ​നു​സ് ബാ​ബു തി​രൂ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ അ​തു​ൽ ത​ല​ശേ​രി. ആ​സാ​ദ് ക​ണ്ണാ​ടി​ക്ക​ലാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Up